6000 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ: റെയിൽവേ

ന്യൂഡൽഹി∙ നാലു മാസത്തിനകം 6000 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്താനൊരുങ്ങി റെയിൽവേ. ഗൂഗിൾ ഉൾപ്പെടെയുള്ള സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്തം വിജയിച്ചാൽ ലക്ഷ്യം അനായാസം കൈവരിക്കാനാകുമെന്നു മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.  ഇതിനകം 711 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ഏർ‌പ്പെടുത്തി. ഇതിൽ 400 ഗൂഗിളിന്റേത്. 6000 സ്റ്റേഷനുകൾക്കൊപ്പം പരിസരപ്രദേശങ്ങളിലും വൈഫൈ ലഭ്യമാകും.   സ്വകാര്യ പങ്കാളിത്തത്തോടെ വൈഫൈ ഏർപ്പെടുത്താവുന്ന 5000 സ്റ്റേഷനുകളുടെ വിവരങ്ങൾ റെയിൽ സഹയോഗ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഗൂഗിളിൽ റെയിൽവേ പൈതൃകം ഗൂഗിൾ ആർട്സ് ആൻഡ് കൾച്ചർ ഓൺലൈൻ വേദിയിൽ ഇനി ഇന്ത്യൻ റെയിൽവേയും. ലോകമെങ്ങുമുള്ള ഉപയോക്താക്കൾക്ക് വെ‌ബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാണ്. ചരിത്രവും സംസ്കാരവും പൈതൃകവും അവതരിപ്പിക്കുന്ന ഓൺലൈൻ വേദിയിൽ 80 രാജ്യങ്ങളിൽനിന്നുള്ള 1800 സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.