ന്യൂഡൽഹി∙ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസിൽ മുഴുവൻ തെളിവുകളുടെയും പകർപ്പുകൾ പ്രതിയായ ഭർത്താവ് ശശി തരൂർ എംപിക്ക് കൈമാറിയതായി ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. സാക്ഷി മൊഴികൾ, മറ്റു രേഖകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. തെളിവുകളുടെ പരിശോധനയ്ക്ക് എംപിക്ക് കോടതി ഒരാഴ്ച അനുവദിച്ചു. കേസ് വീണ്ടും 12 നു പരിഗണിക്കും. ആത്മഹത്യാ പ്രേരണക്കുറ്റമാണു ചുമത്തിയിട്ടുള്ളത്.