കോൺഗ്രസ് സഖ്യം: രാഹുലുമായി ചർച്ച ചെയ്തില്ലെന്ന് കമൽഹാസൻ

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ. (ഫയൽ ചിത്രം)

ചെന്നൈ∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചു രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തിട്ടില്ലെന്നു മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ. 

രാഹുലിനെ കണ്ടപ്പോൾ  കമൽ, സഖ്യത്തെക്കുറിച്ചു ചർച്ച ചെയ്തിരുന്നതായി സംസ്ഥാന കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. സഖ്യം സംബന്ധിച്ചു തിരഞ്ഞെടുപ്പ് സമയത്തു തീരുമാനമുണ്ടാകും. ഇപ്പോൾ  പറയാൻ സമയമായിട്ടില്ലെന്നു കമൽ പറഞ്ഞു.