പാചകവാതകം: 2 രൂപ കൂട്ടി

ന്യൂഡൽഹി ∙ സബ്സിഡിയുള്ള ഗാർഹിക പാചകവാതകത്തിന്റെ വില സിലിണ്ടറിന് 2 രൂപ കൂട്ടി. കേരളത്തിലെ വില ഇതോടെ 522.50ൽ നിന്ന് 524.50 രൂപയായി. ഡീലർമാർക്കുള്ള കമ്മിഷൻ വർധിപ്പിച്ചതിനെതുടർന്നാണു വിലവർധന.

മറ്റുള്ളവയുടെ വില: വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ– 1596.50 രൂപ (മുൻപ് 1593), സബ്സിഡിയില്ലാത്ത, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ– 932.50 രൂപ (മുൻപ് 930.50).