Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഷനൽ ഹെറൾഡ് കേസ്: സ്വാമിക്ക് ട്വീറ്റ് തുടരാം

PTI11_25_2011_000081a

ന്യൂഡൽഹി∙ നാഷനൽ ഹെറൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചു ട്വീറ്റ് ചെയ്യുന്നതിൽ നിന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയെ വിലക്കണമെന്നാവശ്യപ്പെട്ടു മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ നൽകിയ ഹർജി ഡൽഹി അഡീഷനൽ സിഎംഎം തള്ളി. 

പത്ര നടത്തിപ്പുകാരായിരുന്ന എജെഎല്ലിന്റെ ബാധ്യതകളും ഓഹരി അവകാശവും യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിൽ ക്രമക്കേട് ആരോപിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവർക്കെതിരെ സ്വാമി നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. കമ്പനിയുടെ ഡയറക്ടർ പദവി വഹിക്കുന്ന രാഹുൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണു പരാതി. വോറ, കോൺഗ്രസ് നേതാക്കളായ ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോദ എന്നിവരും കേസിൽ ആരോപണവിധേയരാണ്.