ന്യൂഡൽഹി ∙ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ്. ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദമായ ജൂലൈ – സെപ്റ്റംബറിൽ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ച 7.1%. മൂന്നു പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെങ്കിലും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‍ വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി. ചൈനയ്ക്കു മുൻപിലാണ് ഇന്ത്യ. രണ്ടാം പാദത്തിൽ ചൈനയുടെ വളർച്ച 6.5% മാത്രമാണ്.
യുപിഎ കാലത്തെ സാമ്പത്തിക വളർച്ച അത്ര വലുതല്ലെന്നു കാണിക്കാൻ കേന്ദ്രസർക്കാർ രാജ്യത്തിന്റെ ജിഡിപി കണക്കുകൂട്ടൽ മാനദണ്ഡം തിരുത്തി വിവാദത്തിലായതിനു പിന്നാലെയാണ് രണ്ടാം പാദത്തിലെ കണക്ക് പുറത്തുവന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 31.72 ലക്ഷം കോടി രൂപ ആയിരുന്ന ജിഡിപി ഇക്കുറി 33.98 ലക്ഷം കോടിയായി.
കഴിഞ്ഞ രണ്ടു ത്രൈമാസ പാദങ്ങളിലെ വളർച്ചാനിരക്ക് ഇങ്ങനെ:
∙ ജനുവരി– മാർച്ച്: 7.7%
∙ ഏപ്രിൽ – ജൂൺ: 8.2 %