ന്യൂഡൽഹി ∙ പേയ്മെന്റ് ആപ്പുകളിലെ ഇന്ത്യൻ ഉപഭോക്താക്കളുടെ വിവരം ഇന്ത്യയിൽതന്നെ സൂക്ഷിക്കുന്നതു സംബന്ധിച്ചു വ്യക്തത വരുത്താൻ ഗൂഗിളിനോടും വാട്സാപ്പിനോടും നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആവശ്യപ്പെട്ടു.
നേരത്തെ റിസർവ് ബാങ്ക് ഇതു സംബന്ധിച്ച് എല്ലാ ഓൺലൈൻ സാമ്പത്തിക വിനിമയ കമ്പനികൾക്കും നിർദേശം നൽകിയിരുന്നു. ഇന്ത്യൻ ഉപഭോക്താക്കളുടെ ഡേറ്റ ഇവിടെത്തന്നെ സൂക്ഷിക്കണമെന്നായിരുന്നു നിർദേശം.