ബ്യൂനസ് ഐറിസ് ∙ അടുത്ത റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ. ജി–20 ഉച്ചകോടിയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചത്.
ദക്ഷിണാഫ്രിക്കയുമായി അടുത്ത ബന്ധമുള്ള മഹാത്മാ ഗാന്ധിയുടെ 150–ാം ജന്മവാർഷികം ആഘോഷിക്കുന്ന 2019ൽ റമഫോസ മുഖ്യതിഥിയാകുന്നത് അഭിമാനകരമാണെന്നു മോദി പറഞ്ഞു.