ചെന്നൈ ∙ പുതുച്ചേരിയിലെ അധികാരത്തർക്കത്തിൽ ലഫ്.ഗവർണർ കിരൺ ബേദിക്കു സംസ്ഥാന സർക്കാരിനു മേൽ നിർണായക വിജയം. മൂന്നു ബിജെപി നേതാക്കളെ എംഎൽഎമാരായി നാമനിർദേശം ചെയ്ത ലഫ്.ഗവർണറുടെ നടപടി സുപ്രീം കോടതി ശരിവച്ചു. നടപടി നേരത്തെ മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കോൺഗ്രസ് എംഎൽഎ നൽകിയ ഹർജി തള്ളിക്കൊണ്ടാണു സുപ്രീം കോടതി വിധി. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ എംഎൽഎമാരെ നാമനിർദേശം ചെയ്യാൻ ലഫ്.ഗവർണർക്കു അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. സ്വന്തമായി നിയമസഭയുണ്ടെങ്കിലും കേന്ദ്ര ഭരണ പ്രദേശവുമായി ബന്ധപ്പെട്ട നിയമമാണു പുതുച്ചേരിക്കു ബാധകം.
പുതുച്ചേരി പോരാട്ടത്തിൽ ബേദിക്ക് ജയം; ബിജെപി നേതാക്കളെ എംഎൽഎമാരാക്കിയ നടപടി കോടതി ശരിവച്ചു
