Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുനന്ദ കേസ്: സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജിയിൽ വിധി 10ന്

Sunanda Pushkar

ന്യൂഡൽഹി∙ ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണക്കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യത്തിൽ ഡൽഹി അഡീഷനൽ ചീഫ് മജിസ്ട്രേട്ട് കോടതി 10നു വിധി പറയും. 

തരൂരും ഡൽഹി പൊലീസും ആവശ്യത്തെ എതിർത്തതിനെ തുടർന്നാണു വിധി പറയുന്നതു മാറ്റിവച്ചത്. തെളിവുകൾ നശിപ്പിച്ചെന്നുള്ള ഡൽഹി പൊലീസ് വിജിലൻസിന്റെ റിപ്പോർട്ട് പരിഗണിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.