പട്ന∙ ബിഹാറിലെ എൻഡിഎ ലോക്സഭാ സീറ്റു വിഭജനത്തിൽ കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) 5 സീറ്റുകൾ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 7 സീറ്റിൽ മത്സരിച്ച എൽജെപി ആറിലും വിജയിച്ചിരുന്നു. എൽജെപിക്ക് യുപിയിലോ ജാർഖണ്ഡിലോ ഒരു സീറ്റു നൽകിയേക്കും.
ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപിയും ജനതാദൾ (യു)വും 17 സീറ്റുകൾ വീതം മത്സരിക്കാനാണു ധാരണ. ഒരു സീറ്റ് അടുത്തിടെ രൂപീകരിച്ച വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിക്കു നൽകുമെന്നു സൂചനയുണ്ട്. ബോളിവുഡ് സിനിമാ സെറ്റ് ഡിസൈനറാണു മുകേഷ് സാഹ്നി.