ന്യൂഡൽഹി ∙ എയർ ഇന്ത്യയെ കടക്കെണിയിൽ നിന്നു കരകയറ്റുന്നതിനുള്ള സമഗ്ര പദ്ധതിക്കു സർക്കാർ രൂപം നൽകിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ലോക്സഭയെ അറിയിച്ചു. ധനസഹായം നൽകുന്നതുൾപ്പെടെ പരിഗണനയിലാണ്. പ്രവർത്തന രീതിയിൽ അടിമുടി മാറ്റം വരുത്തി എയർ ഇന്ത്യയെ ലാഭത്തിലാക്കാനാണു ശ്രമം.