എംഎൽഎയെ അയോഗ്യനാക്കി

പട്ന ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ആർജെഡി എംഎൽഎ രാജ് ബല്ലാഭ് യാദവിനെ വിധി വന്ന കഴിഞ്ഞ 21 മുതൽ നിയമസഭാംഗത്വത്തിൽ നിന്ന് സ്പീക്കർ അയോഗ്യനാക്കി. ഇതോടെ സഭയിൽ ആർജെഡി അംഗബലം 79 ആയി കുറഞ്ഞു.