മീടൂ അഭിപ്രായം പാരയായി; റാണി മുഖർജിക്കെതിരെ സമൂഹമാധ്യമങ്ങൾ

Rani-Mukherjee
SHARE

മുംബൈ∙ മീടൂ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം ബോളിവുഡ് താരം റാണി മുഖർജിക്ക് വിനയായി. സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ വ്യാപക വിമർശനം.

റാണിക്കൊപ്പം ദീപിക പദുക്കോണും അനുഷ്ക ശർമയും അലിയ ഭട്ടും തബുവും തപ്സി പന്നുവും പങ്കെടുത്ത ചാനൽ പരിപാടിയിലാണ് സ്ത്രീകൾ സ്വയം സംരക്ഷിക്കണമെന്നും പ്രതിരോധ മുറകൾ അഭ്യസിക്കണമെന്നും റാണി പറഞ്ഞത്. ദീപിക അപ്പോൾത്തന്നെ എതിർപ്പുന്നയിച്ചു. എല്ലാ സ്ത്രീകൾക്കും അതിനു ശേഷിയില്ലെന്നും അവർ പറഞ്ഞു. റാണി നിലപാട് ആവർത്തിച്ചതോടെ അനുഷ്ക ദീപികയെ പിന്തുണച്ചെത്തി. പുരുഷന്മാരാണ് മാറേണ്ടതെന്ന് ഇരുവരും വാദിച്ചു. സമൂഹമാധ്യമങ്ങളിൽ റാണിയെ പരിഹസിച്ച് ട്രോളുകൾ നിറയുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA