മുംബൈ ∙ മഹാരാഷ്ട്ര സഹകരണ മന്ത്രിയും ബിജെപി നേതാവുമായ സുഭാഷ് ദേശ്മുഖിന്റെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സോലാപുരിലെ ലോക്മംഗൾ അഗ്രോ ഇൻഡസ്ട്രീസിന്റെ നിയന്ത്രണം സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഏറ്റെടുത്തു. ഡി മാറ്റ് അക്കൗണ്ടുകളും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും മരവിപ്പിച്ചിട്ടുണ്ട്.
കർഷകർ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് അനധികൃതമായി സ്വീകരിച്ച 75 കോടിയോളം രൂപ തിരികെ നൽകാൻ കഴിഞ്ഞ മേയിൽ സെബി ഉത്തരവിട്ടിരുന്നെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. മന്ത്രി സുഭാഷ് ദേശ്മുഖിന്റെ ഭാര്യ സ്മിതയുൾപ്പെടെ ഏഴു ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്.