ന്യൂയോർക്ക് ∙ റോഹിൻഗ്യ അഭയാർഥികളിൽ ഒരു സംഘത്തെ ഇന്ത്യ നിർബന്ധപൂർവം മ്യാൻമറിലേക്കു മടക്കി അയച്ചതിൽ ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥി ക്ഷേമകാര്യ ഏജൻസി ഖേദം അറിയിച്ചു. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്ന് ആരോപിച്ച് 2013 മുതൽ ഇന്ത്യയിൽ ജയിലിൽ പാർപ്പിച്ചിരുന്ന ഇവരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മ്യാൻമറിലേക്കു മടക്കി അയച്ചത്.