ന്യൂഡൽഹി∙ വിവരാവകാശ നിയമപ്രകാരം (ആർടിഐ) നൽകപ്പെട്ടവയിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.15 % അപേക്ഷകളും തള്ളി. ധനകാര്യം, പ്രതിരോധം ,റെയിൽവേ ,നഗരവികസന മന്ത്രാലയങ്ങളും ഡൽഹി ഹൈക്കോടതിയും ഒട്ടേറെ അപേക്ഷകൾ നിരസിച്ചിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും,സുരക്ഷ,നയതന്ത്രം,സാമ്പത്തികതാൽപര്യം ,വാണിജ്യം, ബൗദ്ധികാവകാശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നിരസിച്ചത്. വിവരാവകാശ നിയമം 8 (1 )വകുപ്പു പ്രകാരമായിരുന്നു ഇത്.