വിഐപി ആകാൻ പാസ്വാൻ ‘മറന്നു’

ram-vilas-paswan
SHARE

പട്ന ∙ ബിജെപിയിലെ വിമതൻ ശത്രുഘ്നൻ സിൻഹ എംപിക്കു പിന്നാലെ, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനും പട്ന വിമാനത്താവളത്തിൽ വിഐപി പദവി നഷ്ടമായി. കഴിഞ്ഞ ദിവസം പാസ്വാൻ സാധാരണ യാത്രക്കാർക്കുള്ള കവാടത്തിലൂടെയാണു കടന്നു പോയത്.

ശത്രുഘ്നൻ സിൻഹയ്ക്കുള്ള വിഐപി പദവി നീട്ടി നൽകാനുള്ള അപേക്ഷ വ്യോമയാന സുരക്ഷാ ബ്യൂറോ നിഷേധിച്ചപ്പോൾ, അപേക്ഷ നൽകാൻ മറന്നതാണു പാസ്വാനു വിനയായത്. ഉടൻ അപേക്ഷ നൽകുമെന്നു പാസ്വാൻ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA