‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’: നിരോധനാവശ്യം സുപ്രീം കോടതിയി‍ൽ

Accidental-Prime-Minister
SHARE

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന ‘ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ’ സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി. ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണു ഫാഷൻ ‍ഡിസൈനർ പൂജാ മഹാജൻ സുപ്രീം കോടതിയെ സമീപിച്ചത്. അനുപം ഖേർ നായകനായെത്തുന്ന ചിത്രം നാളെ റിലീസ് ചെയ്യാനാണു നിശ്ചയിച്ചിരിക്കുന്നത്. 

ഭരണഘടനാ പദവിയിലിരുന്നയാളെ മോശമായി ചിത്രീകരിക്കാൻ അവകാശമില്ലെന്നായിരുന്നു ഹർജി. എന്നാൽ ഹർജിക്കു പൊതുസ്വഭാവമില്ലെന്നും സ്വകാര്യ താൽപര്യം മാത്രമാണുള്ളതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ. റാവു എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

വിഷയത്തിൽ നേരത്തേ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. 2004–08 കാലയളവിൽ മൻമോഹന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ പുസ്തകം അടിസ്ഥാനമാക്കിയാണു ചിത്രം നിർമിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA