മന്ത്രിമാരുടെ എണ്ണം കൂട്ടാൻ അനുമതി തേടി ഛത്തീസ്ഗഡ്

റായ്പുർ ∙ സംസ്ഥാനത്ത് മന്ത്രിമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യവുമായി ഛത്തീസ്ഗഡ് നിയമസഭ. ഭരണഘടനയുടെ 164 (1എ) വകുപ്പ് പ്രകാരം മന്ത്രിമാർ എംഎൽഎമാരുടെ എണ്ണത്തിന്റെ 15 ശതമാനത്തിൽ അധികമാകരുത്.