പൊങ്കലിന് 1000 രൂപ: പദ്ധതി തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ തമിഴ്നാട്ടിലെ റേഷൻ കാർഡുടമകൾക്കു പൊങ്കൽ സമ്മാനമായി 1000 രൂപ നൽകുന്ന സർക്കാർ പദ്ധതിക്കു മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്കു മാത്രമേ  തുക നൽകാവൂവെന്നും എന്നാൽ, ഇതിനൊപ്പം പ്രഖ്യാപിച്ച സമ്മാനപ്പൊതി എല്ലാവർക്കും നൽകാമെന്നും കോടതി വിധിച്ചു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാരിന്റെ പണം ഭരിക്കുന്ന പാർട്ടിയുടേതെന്നപോലെ ഉപയോഗിക്കാനാവില്ലെന്നും വ്യക്തമാക്കി.