ഇപിഎഫ്: കമ്യൂട്ട് ചെയ്യുന്ന തുക മരണം വരെ തിരിച്ചുപിടിക്കരുത്

Employee-Provident-Fund
SHARE

ന്യൂഡൽഹി∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ, കമ്യൂട്ട് ചെയ്ത തുക തുടർന്നുള്ള പെൻഷനിൽ നിന്ന് മരണം വരെ തിരിച്ചുപിടിക്കുന്ന രീതി അവസാനിപ്പിക്കുന്നതടക്കമുള്ള ശുപാർശകളുമായി ഉന്നതാധികാര സമിതി തൊഴിൽ മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിച്ചു. സർവീസിൽ നിന്നു പിരിയുമ്പോൾ കമ്യൂട്ട് ചെയ്യുന്ന തുക, തിരിച്ചുപിടിച്ചു തീർന്നാൽ മുഴുവൻ പെൻഷനും പുനഃസ്ഥാപിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. മരണം വരെ തുക കുറവു ചെയ്യുന്ന നിലവിലെ രീതിക്കെതിരെ വ്യാപക ആക്ഷേപമുയർന്നിരുന്നു.

കുറഞ്ഞ പെൻഷൻ ഇരട്ടിയാക്കുന്നതടക്കം രാജ്യത്തെ ഇപിഎഫ് പെൻഷൻകാരുടെ ദീർഘകാല ആവശ്യങ്ങൾക്കു പ്രാധാന്യം നൽകുന്ന വേറെയും നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. നിർദേശം അംഗീകരിക്കപ്പെട്ടാൽ, പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ 2000 രൂപയാവും. നിലവിൽ 1000 രൂപയാണിത്. തൊഴിലുടമയുടെയും തൊഴിലാളിയുടെയും പിഎഫ് വിഹിതം വർധിപ്പിച്ചു മെച്ചപ്പെട്ട പെൻഷൻ ഉറപ്പാക്കുക, പെൻഷൻ കണക്കാക്കുന്നതിനു സർവീസ് കാലാവധി ദീർഘിപ്പിച്ചതു കുറവു ചെയ്യുക, പിഎഫ് പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്കെല്ലാം ഇഎസ്െഎ മെഡിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA