മോദി രാജിവയ്ക്കണം: സീതാറാം യച്ചൂരി

Sitaram-Yachuri
SHARE

ന്യൂഡൽഹി∙ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് ആലോക് വർമയെ നീക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. മനഃസാക്ഷിയുണ്ടെങ്കിൽ മോദി രാജിവയ്ക്കുമായിരുന്നുവെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

എന്നാൽ, കഴിഞ്ഞ വർഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ടി.പി. സെൻകുമാറിനെ തിരികെ നിയമിച്ചതും കോടതിയാണെന്നും അന്നാരും രാജിവച്ചില്ലെന്നതും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വ്യക്തമായ മറുപടി നൽകാൻ യച്ചൂരി തയാറായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA