കൊടനാട് എസ്റ്റേറ്റ് കവർച്ച: പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയെന്ന് പ്രതികൾ

kodanad-estate-14-5-2017-1
SHARE

ന്യൂഡൽഹി∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ  കവർച്ചയ്ക്കും തുടർക്കൊലപാതകങ്ങൾക്കും പിന്നിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയാണെന്ന് കവർച്ചക്കേസിലെ പ്രതികളായ മലയാളികൾ. എസ്റ്റേറ്റിൽ ജയലളിത സൂക്ഷിച്ചിരുന്ന രഹസ്യരേഖകളാണ് കവർന്നതെന്നും ഇതു പളനിസാമിക്കു വേണ്ടിയാണെ‌ന്നും  പ്രതികളായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയൻ, വാളയാർ മനോജ് എ‌ന്നിവർ മാധ്യമങ്ങൾക്കു മുന്നിൽ വെ‌ളിപ്പെടുത്തി. ജയലളിതയുടെ മരണത്തിലടക്കമുള്ള ദുരൂഹതകളെക്കുറിച്ചു കൂടുതൽ തെളിവുകൾ വരുമെന്ന് ഇവരുടെ മൊഴി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ വ്യ‌ക്തമാക്കി. 

  2017 ഏപ്രിൽ 23നു രാത്രി കവർച്ചാ ശ്രമം തടയുന്നതിനിടെയാണു സുരക്ഷാ ജീവനക്കാരൻ ഓം ബഹദൂർ കൊല്ലപ്പെട്ടത്.  പ്രതികളും സാക്ഷികളുമായി പിന്നീടുണ്ടായ തുടർമരണങ്ങൾ സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചു. എസ്റ്റേറ്റിലെ അക്കൗണ്ടന്റ് ദിനേശ് കുമാറിനെ വീട്ടിൽ   തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതാണു  ദുരൂഹതയിലെ അവസാന കണ്ണി.

 ജയലളിതയുടെ മരണത്തിനു ശേഷം,  കേസിലെ ഒന്നാംപ്രതിയും ജയയുടെ മുൻ ഡ്രൈവറുമായ കനകരാജ് പളനിസ്വാമിക്കു വേണ്ടി നടത്തിയ നീക്കമായിരുന്നു എസ്റ്റേറ്റ് കവർച്ച. കവർ‌‌ന്നരേഖകളുടെ ബലത്തിലാണ് പളനിസാമി മുഖ്യമന്ത്രിയായി തുടരുന്നതെന്നും സയനും മനോജും പറയുന്നു. 2000 കോടിയോളം രൂപ എസ്റ്റേറ്റിലുണ്ടായിരുന്നെങ്കിലും ചില രേഖകൾ മാത്രം കവർച്ച ചെയ്യാനായിരുന്നു തങ്ങൾക്കു ലഭിച്ച നിർദേശം. പ്രതിഫലമായി 5 കോടി രൂപ നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA