മോദി വാജ്പേയിയല്ല, സഖ്യമോഹം വേണ്ട: സ്റ്റാലിൻ

ചെന്നൈ ∙ ബിജെപിയുമായി സഖ്യത്തിനു വിദൂര സാധ്യത പോലുമില്ലെന്നും മോദി വാജ്‌പേയിയല്ലെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. ഡിഎംകെയുമായി സഖ്യസാധ്യത സൂചിപ്പിച്ചും മുൻ പ്രധാനമന്ത്രി വാജ്പേയിയുമായി സ്വയം താരതമ്യപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിനു മറുപടിയായാണ് സ്റ്റാലിന്റെ പരിഹാസം.