ന്യൂഡൽഹി ∙ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയായി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ (80) നിയമിച്ചു. മുൻ മന്ത്രി ഹാറൂൺ യൂസഫ് (60), എഐസിസി സെക്രട്ടറിമാരായ ദേവേന്ദർ യാദവ് (46), രാജേഷ് ലിലോത്തിയ (49) എന്നിവരാണു വർക്കിങ് പ്രസിഡന്റുമാർ.
ആരോഗ്യപ്രശ്നങ്ങൾ കാരണം അജയ് മാക്കൻ രാജിവച്ചതിനെ തുടർന്നാണു ഷീല ചുമതലയേൽക്കുന്നത്. മുൻ കേന്ദ്രമന്ത്രിയായ ഷീലാ ദീക്ഷിത് 1998 മുതൽ 2013വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്നു. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്താണ് അവരുടെപരിചയസമ്പത്ത് പ്രയോജനപ്പെടുത്താനുള്ള കോൺഗ്രസ് തീരുമാനം.