ചൈന, പാക്ക് അതിർത്തികളിൽ പദ്ധതികളുമായി ഇന്ത്യ; വൻ റോഡ് നിർമാണം വരുന്നു

India-China-border-in-Arunachal-Pradesh
SHARE

ന്യൂഡൽഹി∙ ചൈന, പാക്കിസ്ഥാൻ അതിർത്തികളിൽ സൈനികനീക്കം വേഗത്തിലാക്കാൻ പുതിയ റോഡുകൾ നിർമിക്കാൻ കേന്ദ്രപദ്ധതി. ചൈന അതിർത്തിയിൽ ‘തന്ത്രപരമായി പ്രധാന്യമുള്ള’ 44 റോഡുകളും പാക്കിസ്ഥാൻ അതിർത്തിയിൽ 2100 കിലോമീറ്റർ ദൂരത്തോളം ഉപറോഡുകളും നിർമിക്കാനുള്ള പദ്ധതിയാണു കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി) തയാറാക്കിയത്. ചൈന അതിർത്തിയിലെ നിർമാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് സുരക്ഷാകാര്യസമിതിയുടെ അനുമതി ഉടൻ ലഭിക്കും. പാക്ക് അതിർത്തിയിലെ റോഡ് നിർമാണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് സിപിഡബ്ല്യുഡി തയാറാക്കി വരികയാണ്.

ചൈന അതിർത്തി

ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ നീളുന്ന അതിർത്തിയിൽ ചൈന റോഡ് നിർമാണം ഊർജിതമാക്കിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. 2017ൽ സിക്കിം അതിർത്തിയിലെ ദോക്‌ലായിൽ ഇരു സൈന്യങ്ങളും മാസങ്ങളോളം മുഖാമുഖം നിന്നതു സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.  

പാക്കിസ്ഥാൻ അതിർത്തി

പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിർത്തിയിലും നിയന്ത്രണ രേഖയിലുമായി പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന ഉപറോഡുകൾ നിർമിക്കാനാണു പദ്ധതി. ഇവയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി വരുന്നു.

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ

ജമ്മു കശ്മീർ (1225 കിലോമീറ്റർ – ഇതിൽ 740 കിലോമീറ്റർ നിയന്ത്രണരേഖ)

രാജസ്ഥാൻ (1037 കിലോമീറ്റർ)

പഞ്ചാബ് (553 കിലോമീറ്റർ)

ഗുജറാത്ത് (508 കിലോമീറ്റർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA