ന്യൂഡൽഹി∙ ജിഎസ്ടി നടപ്പാക്കിയതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങൾക്കു റവന്യു വരുമാനം കുറഞ്ഞതു പരിശോധിക്കാൻ നിയോഗിക്കപ്പെട്ട മന്ത്രിതല സമിതിക്ക് ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി നേതൃത്വം നൽകും. കേരള ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെ ഏഴു മന്ത്രിമാരാണു സമിതിയിൽ ഉള്ളത്.
ഏപ്രിൽ – നവംബർ കാലയളവിൽ പഞ്ചാബ്, ഹിമാചൽപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, കശ്മീർ, ഒഡീഷ, ഗോവ, ബിഹാർ, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ 14 മുതൽ 37% വരെയും പുതുച്ചേരിയിൽ 43 ശതമാനവുമാണ് കുറവുണ്ടായത്. എന്നാൽ ആന്ധ്ര, മിസോറം, മണിപ്പുർ, സിക്കിം, നാഗാലാൻഡ് എന്നിവിടങ്ങളിൽ വർധനയുണ്ടായി.