കൊടനാട്: എടപ്പാടിയുടെ പേര് പറഞ്ഞ പ്രതികൾ അറസ്റ്റിൽ

Edappadi-Palaniswami-06
SHARE

ചെന്നൈ∙ കൊടനാട് എസ്റ്റേറ്റ് കവർച്ച, കൊലപാതകക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ ആരോപണമുന്നയിച്ച പ്രതികൾ സയനും വാളയാർ മനോജും ഡൽഹിയിൽ അറസ്റ്റിൽ. ഇരിങ്ങാലക്കുട സ്വദേശി സയൻ ഉൾപ്പെടെ കൊടനാട് കേസിലെ 10 പ്രതികളും മലയാളികളാണ്. ഇവരെയും എടപ്പാടിക്കെതിരെയുള്ള വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്ന മലയാളി മാധ്യമ പ്രവർത്തകൻ മാത്യു സാമുവലിനെയും പിടികൂടാൻ രണ്ടു സംഘങ്ങളാണു ഡൽഹിയിലേക്കും കേരളത്തിലേക്കും പോയത്. 

അണ്ണാഡിഎംകെ മുതിർന്ന നേതാവ് രാജൻ ചെല്ലപ്പന്റെ മകന്റെ പരാതിയിലാണ് അറസ്റ്റ്. അപകീർത്തി പ്രചാരണം, ഗൂഢാലോചന വകുപ്പുകളാണു ചുമത്തിയതെന്നാണു സൂചന. അതിനിടെ, എടപ്പാടിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു ഡിഎംകെ  ആവശ്യപ്പെട്ടു. 

പളനിസാമിയുടെ നിർദേശപ്രകാരം ചില രേഖകൾ കടത്താനാണു മുൻ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിൽ കവർച്ച നടത്തിയതെന്നാണു പ്രതികളുടെ ആരോപണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA