അമ്മയുടെ മടിയിലിരുന്ന ബാലികയെ പുലി പിടിച്ചു

കൊൽക്കത്ത ∙ ബംഗാളിലെ അലിപുർദ്വാർ ജില്ലയിൽ വീടിനുള്ളിൽ അമ്മയുടെ മടിയിലിരുന്ന 3 വയസ്സുകാരിയെ പുലി കടിച്ചെടുത്തു കടന്നു. കുട്ടിയുടെ ശരീര ഭാഗങ്ങൾ പിന്നീടു കണ്ടെത്തി. മദരിഹത് മേഖലയിലെ ഗർഗന്ധ തേയിലത്തോട്ടത്തോടു ചേർന്നുള്ള ലയത്തിലാണു പ്രണിത എന്ന പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്.

ചൊവ്വ രാത്രി കുടിലിൽ നുഴഞ്ഞു കയറിയ പുലി അമ്മ പൂജ ഓറോണിന്റെ മടിയിലിരുന്ന പ്രണിതയെ കടിച്ചെടുത്തു കടന്നുകളയുകയായിരുന്നു. അന്നു രാത്രി മുഴുവൻ പ്രദേശവാസികൾ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പുലർച്ചെയോടെ കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ തേയിലത്തോട്ടത്തിൽ കണ്ടെത്തി.