മഥുര ∙ വിശ്വഹിന്ദു പരിഷത് മുൻ രാജ്യാന്തര അധ്യക്ഷനും രാമജന്മഭൂമി പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളിയുമായ വിഷ്ണു ഹരി ഡാൽമിയ (91) അന്തരിച്ചു. പിതാവ് ജയ് ദയാൽ ഡാൽമിയയ്ക്കൊപ്പം മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രങ്ങളുടെ നവീകരണത്തിൽ നിർണായകപങ്കു വഹിച്ച അദ്ദേഹം അവയുടെ മാനേജിങ് ട്രസ്റ്റിയായി ദിർഘകാലം പ്രവർത്തിച്ചു.
സമൂഹസേവനത്തിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഗോസംരക്ഷണത്തിനായി വിവിധ സ്ഥലങ്ങളിൽ ഗോശാലകൾ നിർമിച്ചു നടത്തിയിരുന്നു.