കശ്മീർ അതിർത്തിയിൽ 5 പാക്ക് ഭീകരരെ വധിച്ചു

indian-army-jammu-kashmir
SHARE

ന്യൂഡൽഹി ∙ ജമ്മു കശ്മീർ അതിർത്തിയിൽ 5 പാക്ക് ഭീകരരെ ഇന്ത്യൻ സേന വധിച്ചതായി വടക്കൻ കമാൻഡ് മേധാവി ലഫ്. ജന. രൺബീർ സിങ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാനെതിരെ ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കി. 7 പാക്ക് ബങ്കറുകൾ തകർത്തതായാണു വിവരം.

അതേസമയം, പൂഞ്ച്, രജൗരി സെക്ടറുകളിൽ പാക്ക് വെടിവയ്പ് തുടരുകയാണ്. പൂഞ്ച് അതിർത്തിയിലെ സുരക്ഷാ സന്നാഹങ്ങൾ ലഫ്. ജന. രൺബീർ സിങ് നേരിട്ടു പരിശോധിച്ചു.
കഴിഞ്ഞ വർഷം ഇരുനൂറ്റിയൻപതിലേറെ ഭീകരരെ വധിച്ചതായും 54 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. 4 പേർ കീഴടങ്ങി. പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കു മടിക്കില്ലെന്നു കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA