2 എൻപിപി എംഎൽഎമാർ കോൺഗ്രസിൽ

ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) എംഎൽഎമാരായ തപാങ് തലോഹ്, രാജേഷ് തച്ചോ എന്നിവർ കോൺഗ്രസിൽ ചേർന്നു.

ഇവർക്കു പുറമേ, മുൻ മന്ത്രിമാരും ബിജെപി നേതാക്കളുമായ കൊമോലി മൊസാങ്ങും ലിച്ചി ലഗിയും കോൺഗ്രസിൽ ചേക്കേറി. 60 അംഗ നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം മൂന്നിൽ നിന്ന് 5 ആയി.