ചെന്നൈ ∙ കൊടനാട് കവർച്ച – കൊലപാതകക്കേസുകളിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കു പങ്കുണ്ടെന്നു വെളിപ്പെടുത്തിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതികൾ സയൻ, വാളയാർ മനോജ് എന്നിവർക്കു ജാമ്യം. മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ പുറത്തുവിട്ട വിഡിയോയിലെ വെളിപ്പെടുത്തലിനു പിന്നാലെ സർക്കാരിനെ അപകീർത്തിപ്പെടുത്തിയതിനും കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമാണു കേസെടുത്തത്.
പ്രതികൾ കാരണം എവിടെയാണു കലാപമുണ്ടായതെന്നു ചോദിച്ച എഗ്മൂർ മജിസ്ട്രേട്ട് കോടതി, പൊങ്കൽ അവധിക്കു ശേഷം ജാമ്യത്തിന് അപേക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു. അതനുസരിച്ച് ഇരുവരും നൽകി അപേക്ഷയിലാണിപ്പോൾ ജാമ്യം. അതേസമയം, പ്രതികൾക്കു ജാമ്യം ലഭിച്ചത് എടപ്പാടി സർക്കാരിനു തിരിച്ചടിയായി. കൊടനാട് കൊലപാതക, കവർച്ച കേസിൽ ഇരുവർക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നു സർക്കാർ അപ്പീൽ നൽകി.