ജയ്പുർ ∙ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം നിയമസഭയിൽ പാസ്സാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന 5 സംസ്ഥാനങ്ങളിൽ പ്രമേയം അംഗീകരിക്കണെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വിശദീകരിച്ചു.