സുബോധ് കുമാറിന്റെ കുടുംബത്തിന് 70 ലക്ഷം കൂടി

subodh-kumar-singh
SHARE

ലക്നൗ ∙ ബുലന്ദ്ശഹറിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട പൊലീസ് ഓഫിസർ സുബോധ് കുമാർ സിങ്ങിന്റെ കുടുംബത്തിന് യുപിയിലെ പൊലീസുകാർ 70 ലക്ഷം രൂപ സംഭാവന നൽകി. നേരത്തെ സർക്കാർ 50 ലക്ഷം നൽകിയിരുന്നു. ഡിസംബർ 3 നു സിയാനയിൽ പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടതിനെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിലാണ് പൊലീസ് സബ് ഇൻസ്പെക്ടർ സുബോധ്‌ കുമാർ സിങ്ങും പ്രദേശവാസിയും കൊല്ലപ്പെട്ടത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA