അമരാവതി∙ ആന്ധ്രയിലെ ആകെ 4 ബിജെപി എംഎൽഎമാരിലൊരാളായ ഡോ. ആകുല സത്യനാരായണ രാജിവച്ചു. നിയമസഭയിലെയും പാർട്ടിയിലെയും അംഗത്വം വിടുന്നതായി അദ്ദേഹം സ്പീക്കർക്കും പാർട്ടി പ്രസിഡന്റിനും കത്തയച്ചിട്ടുണ്ട്. രാജമഹേന്ദ്രവാരം മണ്ഡലത്തിൽനിന്ന് 2014 ലാണ് ആദ്യം എംഎൽഎയായത്. നടൻ പവൻ കല്യാണിന്റെ ജനസേന പാർട്ടിയിൽ ചേരുമെന്നു സത്യനാരായണ അറിയിച്ചു.
ആന്ധ്ര ബിജെപി എംഎൽഎ രാജിവച്ചു; പവൻ കല്യാണിന്റെ പാർട്ടിയിലേക്ക്
SHOW MORE