ചെന്നൈ∙ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നതു തമിഴ് ജനതയുടെ ആഗ്രഹമാണെന്നും അക്കാര്യമാണു കരുണാനിധി അനുസ്മരണ സമ്മേളനത്തിൽ പരസ്യമായി പറഞ്ഞതെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. താൻ രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചതു തെറ്റായിപ്പോയെന്ന് പ്രതിപക്ഷ കൂട്ടായ്മയിലെ ആരും പറഞ്ഞിട്ടില്ല.
സംസ്ഥാനങ്ങൾക്കനുസരിച്ചു രാഷ്ട്രീയ സാഹചര്യങ്ങൾ മാറാം. തിരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നാണു മറ്റു സംസ്ഥാനങ്ങളിലെ കക്ഷികളുടെ തീരുമാനം.