ന്യൂഡൽഹി∙ രാമക്ഷേത്ര നിർമാണം തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയാൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന പ്രസ്താവനയ്ക്കു വിശദീകരണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വർക്കിങ് പ്രസിഡന്റ് ആലോക് കുമാർ.
കോൺഗ്രസിനെയോ മറ്റേതെങ്കിലും പാർട്ടിയേയോ വിഎച്ച്പി പിന്തുണയ്ക്കാനില്ലെന്നും അതു വിഎച്ച്പിയുടെ ജോലിയല്ലെന്നും ആലോക് കുമാർ വ്യക്തമാക്കി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പല എംപിമാരുമായും സംസാരിച്ചിരുന്നു.