ന്യൂഡൽഹി∙ ആന്റിഗ്വയിൽ പൗരത്വം നേടിയെടുത്തതിനുപിന്നാലെ, ചട്ടമനുസരിച്ച് ഇന്ത്യൻ പാസ്പോർട്ട് തിരികെ നൽകി വജ്രവ്യാപാരി മെഹുൽ ചോക്സി.
പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) വായ്പത്തട്ടിപ്പുകേസ് പ്രതിയായ ചോക്സിയെ വിട്ടുകിട്ടാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യ, ആന്റിഗ്വ സർക്കാരിനു മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർനടപടികൾക്കായി ഉദ്യോഗസ്ഥസംഘവും അവിടെ പോയി.
പിഎൻബിയിൽനിന്നു 13,000 കോടി രൂപയുടെ വായ്പയെടുത്തു മുങ്ങിയ കേസിൽ അനന്തരവൻ നീരവ് മോദിയും പ്രതിയാണ്.