ജയ്പുർ∙ ബിജെപി സർക്കാരിന്റെ കാലത്തു സേവാ കേന്ദ്രങ്ങളുടെ പേരു മാറ്റിയത് കോൺഗ്രസ് സർക്കാർ റദ്ദാക്കി. പൊതുജനത്തിനു വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളെ വസുന്ധര രാജെ സർക്കാർ അടൽ സേവാ കേന്ദ്ര എന്നു പുനർനാമകരണം ചെയ്തിരുന്നു. ഇതാണു പഴയ പേരിലേക്കു മടങ്ങുന്നത്. സേവാ കേന്ദ്രങ്ങൾ പഴയ പേരിലേക്കു മാറ്റണമെന്നു ഹൈക്കോടതി 19ന് ഉത്തരവിട്ടിരുന്നു.