യുപിയിൽ ബിജെപിക്ക് തകർച്ചയെന്നു സർവേ

bjp-logo
SHARE

ലക്നൗ ∙ യുപിയിൽ ഇപ്പോൾ തിരഞ്ഞെടുപ്പു നടക്കുകയാണെങ്കിൽ എസ്പി– ബിഎസ്പി സഖ്യം വൻ നേട്ടമുണ്ടാക്കുമെന്നു സർവേ ഫലം. ആകെയുള്ള 80 സീറ്റുകളിൽ 58 എണ്ണവും സഖ്യം നേടുമെന്നും ബിജെപിയുടെ സീറ്റുകൾ 18 ആയി ചുരുങ്ങുമെന്നും മാർക്കറ്റ് റിസർച് ഏജൻസിയായ കാർവി ഇൻസൈറ്റുമായി സഹകരിച്ച് ഇന്ത്യ ടുഡേ നടത്തിയ സർവേ പറയുന്നു. കോൺഗ്രസിന് 4 സീറ്റാണു പ്രവചിക്കുന്നത്.

അതേസമയം എസ്പി– ബിഎസ്പി സഖ്യത്തിനൊപ്പം കോൺഗ്രസ് കൂടി ചേർന്നാൽ ഈ സഖ്യം 75 സീറ്റ് നേടുമെന്നും ബിജെപി 5 സീറ്റിലേക്കു ചുരുങ്ങുമെന്നും സർവേ പറയുന്നു. എന്നാൽ ഇനി കോൺഗ്രസ് – എസ്പി – ബിഎസ്പി  സഖ്യം രൂപപ്പെടാനുള്ള സാധ്യത നിരീക്ഷകർ തള്ളുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA