ജയ്പുർ ∙ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിമതൻ വിഷ്ണുദത്ത് ശർമ ജയ്പുർ മേയറായി. 90 അംഗ നഗരസഭയിൽ 45 പേർ വിഷ്ണുദത്തിനെ പിന്തുണച്ചപ്പോൾ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥിയും ആക്ടിങ് മേയറുമായ മനോജ് ഭരദ്വാജിന് 44 വോട്ടുകളേ നേടാനായുള്ളു. കോൺഗ്രസിന്റെയും ബിജെപി അംഗങ്ങളിൽ ഒരു വിഭാഗത്തിന്റെയും ചില സ്വതന്ത്രരുടെയും പിന്തുണ തനിക്കു ലഭിച്ചതായി വിഷ്ണുദത്ത് പറഞ്ഞു. അടുത്തിടെ നടന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നിലവിലെ മേയർ അശോക് ലഹോട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മേയർ തിരഞ്ഞെടുപ്പു വേണ്ടിവന്നത്.
കോൺഗ്രസ് തുണച്ചു; ബിജെപി വിമതൻ ജയ്പുർ മേയർ
SHOW MORE