ഐഎസ് ബന്ധം: 9 പേർ അറസ്റ്റിൽ

SHARE

മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുടെ മകൻ ഉൾപ്പെടെ ഐഎസ് ബന്ധം സംശയിക്കുന്ന എട്ടു യുവാക്കളെയും 17 വയസുകാരനെയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മറാഠ്‍വാഡയിലെ ഒൗറംഗബാദ്, താനെ ജില്ലയിലെ മുംബ്ര എന്നിവിടങ്ങളിൽ നിന്നു കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്.

ദാവൂദിന്റെ അനുയായി റാഷിദ് മലബാറിയുടെ മകൻ മഷർ അബ്ദുൽ റാഷിദ് ഷെയ്ഖും സംഘത്തിലുണ്ട്. ഐഎസിൽ ആകൃഷ്ടരായ ഇവർ വിവിധയിടങ്ങളിൽ ആക്രമണത്തിന്  പദ്ധതിയിട്ടെന്നും സ്ഫോടകവസ്തുക്കൾ ശേഖരിച്ചിരുന്നെന്നും എടിഎസ് അറിയിച്ചു. വലിയ ചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ വിഷം കലർത്താനും ഗൂഢാലോചന നടത്തി. പ്രായപൂർത്തിയാകാത്തയാൾ 12–ാം ക്ലാസ് വിദ്യാർഥിയാണ്. സംഘത്തലവൻ സിറിയയിലെ ഐഎസ് ക്യാംപുമായി ബന്ധപ്പെട്ടിരുന്നതായും ആക്രമണ പരിശീലനം നടത്തിയിരുന്നതായും അന്വേഷണ സംഘം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA