ജയ്റ്റ്ലിക്ക് ശസ്ത്രക്രിയ; പീയൂഷ് ഗോയൽ ധനമന്ത്രി

Piyush-Goyal
SHARE

ന്യൂഡൽഹി ∙ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനു ധനവകുപ്പിന്റെ അധികച്ചുമതല. അരുൺ ജയ്റ്റ്ലിക്ക് ചൊവ്വാഴ്ച ന്യൂയോർക്കിലെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അദ്ദേഹത്തിന് രണ്ടാഴ്ച വിശ്രമം നിർദേശിച്ചതോടെയാണ് ധനമന്ത്രിയായി ഗോയലിനെ നിയമിച്ചത്. എൻഡിഎ സർക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് ഗോയൽ അവതരിപ്പിക്കും.

കാൻസറിനു ചികിൽസയിലുള്ള ജയ്റ്റ്ലി വകുപ്പില്ലാ മന്ത്രിയായി തുടരും. ജയ്റ്റ്ലിയുടെ കോർപറേറ്റ് കാര്യ വകുപ്പും ഗോയൽ കൈകാര്യം ചെയ്യും. കഴിഞ്ഞ വർഷവും ജയ്റ്റ്ലി ചികിൽസയ്ക്കു പോയപ്പോൾ മൂന്നു മാസത്തിലേറെ ഗോയൽ ധനവകുപ്പിന്റെ ചുമതല വഹിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA