പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം നേരത്തേ തീരുമാനിച്ചത്: രാഹുൽ

priyanka4
SHARE

ഭുവനേശ്വർ∙ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം അപ്രതീക്ഷിതമല്ലെന്നും പാർട്ടിയിൽ നേതൃപദവി വഹിക്കാൻ അവർ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

മക്കൾ വലുതായാൽ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ഏതാനും വർഷം മുൻപേ തീരുമാനിച്ചിരുന്നു. ഇപ്പോൾ മക്കളിലൊരാൾ യൂണിവേഴ്സിറ്റിയിലായി. രണ്ടാമത്തെയാളും വലുതായി – ഭുവനേശ്വറിൽ സംവാദ പരിപാടിയിൽ രാഹുൽ പറഞ്ഞു.

‘ഞാനും പ്രിയങ്കയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണ്. ഞങ്ങളെ രണ്ടു പേരെയും 2 മുറിയിലിരുത്തി ഒരേ ചോദ്യങ്ങൾ ചോദിച്ചാൽ 80% ഉത്തരവും ഒന്നുതന്നെയായിരിക്കും. നരകതുല്യമായ ദിനങ്ങളിലൂടെ ഞങ്ങൾ ഒരുമിച്ചു കടന്നു പോന്നിട്ടുണ്ട്. മുത്തശ്ശിയുടെയും അച്ഛന്റെയും മരണവും മറ്റു രാഷ്ട്രീയ കോളിളക്കങ്ങളുമൊന്നും അതിജീവിക്കുക എളുപ്പമായിരുന്നില്ല. ആ പരീക്ഷണങ്ങൾ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു’ – രാഹുൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA