പനജി∙ ഗോവയിൽ ബീച്ചുകളിലെയും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും പൊതുസ്ഥലങ്ങളിൽ മദ്യപിക്കുകയോ ഭക്ഷണം പാകപ്പെടുത്തുകയോ ചെയ്യുന്നത് ഇനിമുതൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി. നിയമലംഘനത്തിന് വ്യക്തികൾ 2000 രൂപയും സംഘങ്ങൾ 10,000 രൂപയും പിഴ അടയ്ക്കേണ്ടിവരും. പിഴ നൽകിയില്ലെങ്കിൽ 3 മാസം വരെ തടവുശിക്ഷ ലഭിക്കാം.