ഭീകരപ്രവർത്തനം ഉപേക്ഷിച്ച് സൈനികനായി വീരമൃത്യു; വാനിക്ക് അശോക ചക്ര

Lance-Naik-Nazir-Ahmad-Wani
SHARE

ന്യൂഡൽഹി ∙ കശ്മീരിൽ ഭീകരപ്രവർത്തനം ഉപേക്ഷിച്ചു സൈനിക സേവനത്തിനിറങ്ങുകയും ഭീകരർക്കെതിരെ പോരാടുന്നതിനിടെ വീരമൃത്യു വരിക്കുകയും ചെയ്ത ലാൻസ് നായിക് നാസിർ അഹമ്മദ് വാനി (38)ക്ക് അശോക ചക്ര. കഴിഞ്ഞ നവംബർ 25ന് ഷോപ്പിയാനിൽ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണു വാനിയുടെ രക്തസാക്ഷിത്വം.

ദക്ഷിണ കശ്മീരിൽ നടന്ന ഒട്ടേറെ ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ വാനി പ്രകടിപ്പിച്ച അസാമാന്യ ധീരതയ്ക്കാണു സമാധാനകാലത്തു നൽകുന്ന പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിക്കുന്നത്.  കുൽഗാം സ്വദേശിയായ വാനി നേരത്തേ ഭീകരസംഘടനയിൽ പ്രവർത്തിച്ചിരുന്നു. 2004 ലാണു സൈന്യത്തിൽ ചേർന്നത്. മുൻപു സേന മെഡൽ ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA