കർണാടക: കോൺഗ്രസ് സിറ്റിങ് സീറ്റ് ചോദിച്ച് ദൾ

kumaraswamy-rahul
SHARE

ബെംഗളൂരു ∙ കർണാടക ലോക്സഭാ സീറ്റ് വിഭജനം സംബന്ധിച്ച കോൺഗ്രസ്– ജനതാദൾ (എസ്) ചർച്ചയുടെ ആദ്യഘട്ടത്തിൽ തീരുമാനമായില്ല. 28 സീറ്റിൽ കോൺഗ്രസിന്റെ 3 സിറ്റിങ് സീറ്റുകളുൾപ്പെടെ 12 എണ്ണമാണു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ ആവശ്യപ്പെട്ടത്.

എന്നാൽ സിറ്റിങ് സീറ്റുകൾ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണു കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ മാത്രം ജയിച്ച ദളിനു കൂടുതൽ സീറ്റ് കൊടുക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പുന്നയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA