ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്കു രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം. മരണാനന്തര ബഹുമതിയായി സംഗീത പ്രതിഭ ഡോ. ഭൂപേൻ ഹസാരിക, സാമൂഹിക പരിഷ്കർത്താവും ആർഎസ്എസ് നേതാവുമായിരുന്ന നാനാജി ദേശ്മുഖ് എന്നിവർക്കും ഭാരതരത്നം പ്രഖ്യാപിച്ചു.
കോൺഗ്രസിന്റെ ഉന്നത നേതാവായിരുന്ന പ്രണബ്, 2012– ’17 കാലയളവിൽ ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായി. ഇന്ദിര ഗാന്ധി, നരംസിംഹ റാവു, മൻമോഹൻസിങ് എന്നിവരുടെ കോൺഗ്രസ് സർക്കാരുകളിൽ ധനം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളിൽ പ്രവർത്തിച്ചു. 2008 ൽ പത്മവിഭൂഷൺ ലഭിച്ചു.
സംഗീതത്തിന്റെ സമസ്‌ത മേഖലയിലും മുദ്ര പതിപ്പിച്ച ഭൂപേൻ ഹസാരിക ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ തിളങ്ങി. ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, നടൻ, കവി, ബാലസാഹിത്യകാരൻ തുടങ്ങിയ നിലകളിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. 2011ൽ അന്തരിച്ചു. പത്മഭൂഷണും മരണാനന്തരം 2012ൽ പത്മവിഭൂഷണും ലഭിച്ചു.
ജയപ്രകാശ് നാരായണൻ 1974 ൽ തുടക്കമിട്ട സമ്പൂർണ വിപ്ലവ പ്രസ്‌ഥാനത്തിലും തുടർന്ന് 1977 ൽ ജനതാ പാർട്ടി സർക്കാർ രൂപീകരണത്തിലും ശ്രദ്ധേ പങ്കു വഹിച്ച വ്യക്തിയാണു ദേശ്മുഖ്. രാജ്യത്തെ ആദ്യ ഗ്രാമീണ സർവകലാശാലയായ മധ്യപ്രദേശിലെ ചിത്രകൂട് ഗ്രാമോദയ വിശ്വ വിദ്യാലയയുടെ സ്‌ഥാപകനായ അദ്ദേഹം, അഞ്ഞൂറോളം ഗ്രാമങ്ങളിൽ സാമൂഹികക്ഷേമ പരിപാടികൾക്കു നേതൃത്വം നൽകി. പത്മവിഭൂഷൻ ലഭിച്ചിട്ടുണ്ട്. 2010 ൽ അന്തരിച്ചു.
ഭാരതരത്ന ജേതാക്കൾ ഇതുവരെ
1954 ഡോ. സി.വി.രാമൻ
1954 എസ്.രാധാകൃഷ്‌ണൻ
1954 സി.രാജഗോപാലാചാരി
1955 ജവാഹർലാൽ നെഹ്‌റു
1955 എം.വിശ്വേശ്വരയ്യ
1955 ഡോ. ഭഗ്‌വാൻ ദാസ്
1957 ഗോവിന്ദ് വല്ലഭ് പന്ത്
1958 ഡി.കെ.കാർവെ
1961 ഡോ. ബി.സി.റോയി
1961 പുരുഷോത്തംദാസ് ടണ്ഡൻ
1962 ഡോ. രാജേന്ദ്രപ്രസാദ്
1963 ഡോ. സക്കീർ ഹുസൈൻ
1963 ഡോ. പി.വി.കാനെ
1966 ലാൽ ബഹാദുർ ശാസ്‌ത്രി (മരണാനന്തരം)
1971 ഇന്ദിരാ ഗാന്ധി
1975 വി.വി.ഗിരി
1976 കെ.കാമരാജ് (മരണാനന്തരം)
1980 മദർ തെരേസ
1983 ആചാര്യ വിനോബ ഭാവെ (മരണാനന്തരം)
1987 ഖാൻ അബ്‌ദുൽ ഗാഫർ ഖാൻ
1988 എം.ജി.രാമചന്ദ്രൻ (മരണാനന്തരം)
1990 ഡോ. ബി.ആർ.
അംബേദ്‌കർ (മരണാനന്തരം)
1990 നെൽസൺ മണ്ടേല
1991 മൊറാർജി ദേശായി
1991 രാജീവ് ഗാന്ധി (മരണാനന്തരം)
1991 സർദാർ വല്ലഭ് ഭായ് പട്ടേൽ (മരണാനന്തരം)
1992 മൗലാന അബ്‌ദുൽ കലാം ആസാദ് (മരണാനന്തരം)
1992 ജെ.ആർ.ഡി.ടാറ്റ
1992 സത്യജിത് റേ (മരണാനന്തരം)
1997 ഗുൽസരിലാൽ നന്ദ
1997 അരുണ അസഫ് അലി (മരണാനന്തരം)
1997 എ.പി.ജെ.അബ്‌ദുൽ കലാം
1998 എം.എസ്.സുബ്ബലക്ഷ്‌മി
1998 സി.സുബ്രഹ്മണ്യം
1998 ജയപ്രകാശ് നാരായണൻ (മരണാനന്തരം)
1999 അമർത്യ സെൻ
1999 ഗോപിനാഥ് ബർദലോയ് (മരണാനന്തരം)
1999 പണ്ഡിറ്റ് രവിശങ്കർ
2001 ലതാ മങ്കേഷ്‌കർ
2001 ഉസ്‌താദ് ബിസ്‌മില്ലാ ഖാൻ
2009 പണ്ഡിറ്റ് ഭീംസെൻ ജോഷി
2014 സച്ചിൻ രമേഷ് തെൻഡുൽക്കർ
2014 സി.എൻ.ആർ.റാവു
2015 എ.ബി.വാജ്‌പേയി
2015 മദൻമോഹൻ മാളവ്യ (മരണാനന്തരം)